സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും,ഭാരത് ബയോടെകിന്റെയും കോവിഡ് വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല.

ന്യൂഡല്‍ഹി / സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും,ഭാരത് ബയോടെകിന്റെയും കോവിഡ് വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല. വാക്സിന് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നിർമ്മാതാക്കൾ നൽകാത്ത സാഹചര്യത്തിൽ ഇവ നൽകാൻ അധികൃതര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ വാർത്ത ചാനലിന്റെ ഓൺലൈൻ പോർട്ടലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓക്സ്ഫഡ്ആസ്ട്രസെനിക വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയിരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഭാരത് ബയോടെക് ആവശ്യപ്പെട്ടിരുന്നത്.
ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് നേരത്തെ ബ്രിട്ടണ് അനുമതി നല്‍കിയിരുന്നു. ഓക്സ്ഫഡ് വാക്സിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസര്‍ വാക്സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നതാണ്. ബ്രിട്ടനില്‍ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിന് ഫലപ്രദമാണെന്നാണ് റിപ്പോര്‍റ്റുകൾ പറയുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്സിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.