Latest NewsNational

അമിതാഭ് ബച്ചന്റെ ചെറുമകളടക്കം രംഗത്ത്,ഞങ്ങളുടെ ജീന്‍സല്ല നിങ്ങളുടെ മനോഭാവമാണ് മാറ്റേണ്ടതെന്ന്‌

‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്റെ ചോദ്യം. സംസ്ഥാന ശിശുസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ഒരു സെമിനാറിനിടെയാണ് സ്ത്രീവിരുദ്ധത ഉയര്‍ത്തിപ്പിടിച്ച്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം കടുക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംസ്‌കാരവുമായി ബന്ധിപ്പിച്ച്‌ മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെയണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. 

‘ജയ്പുരില്‍ നിന്നും മടങ്ങിവരവെ വിമാനത്തില്‍ തൊട്ടടുത്ത് ഒരു സഹോദരി ഇരിപ്പുണ്ടായിരുന്നു. അവര്‍ കീറിയ തരം (റിപ്പ്ഡ്) ജീന്‍സാണ് ധരിച്ചിരുന്നത്. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍ജിഒ നടത്തുകയാണെന്നായിരുന്നു മറുപടി. അവരുടെ കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇതെന്ത് സംസ്‌കാരമാണ്. ഇത്തരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് എന്ത് തരത്തിലുള്ള ഒരു അന്തരീക്ഷമാണ് പ്രധാനം ചെയ്യുന്നത്’ എന്നായിരുന്നു പ്രസ്താവന.

ടുത്ത ഭാഷയില്‍ പ്രതികരണവുമായെത്തിയവരില്‍ ഒരാള്‍ നടന്‍ അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നവേലി നന്ദയാണ്. ‘ഞങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന് മുമ്ബ് നിങ്ങളുടെ മനോഭാവം മാറ്റു. കാരണം ഇതുപോലുള്ള സന്ദേശങ്ങള്‍ സമൂഹത്തിലെത്തുന്നതാണ് ഇവിടെ ഞെട്ടിക്കുന്ന ഒരേയൊരു കാര്യം’ എന്നാണ് നവ്യ ഇന്‍സ്റ്റയില്‍ കുറിച്ചത്. ‘ജീന്‍സ് ധരിച്ച സ്ത്രീകള്‍ക്ക് കുട്ടികള്‍ക്ക് ശരിയായ അന്തരീക്ഷം നല്‍കാന്‍ കഴിയില്ല’ എന്ന പ്രസ്താവനയോട് പ്രതികരിച്ച നവ്യ, ‘നിങ്ങള്‍ക്ക് കഴിയുമോ എന്ന മറുചോദ്യമാണ് ചോദിച്ചത്. ഒപ്പം റിപ്പ്ഡ് ജീന്‍സ് ധരിച്ച ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. അവ ഞാന്‍ അഭിമാനത്തോടെ അവരെ ധരിക്കുമെന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ‘റിപ്പ്ഡ് ജീന്‍സ്’ അധികം വൈകാതെ തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ഇതേ ജീന്‍സ് ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button