‘ഇത് വല്ലാത്ത തളളായിപ്പോയി’;മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല

‘ഇത് വല്ലാത്തൊരു തളളായിപ്പോയി. ഇത്തിരി മയത്തിലൊക്കെ തളളണം. പുറകിലുളള ആരെക്കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു.’ തിരുവനന്തപുരം: താനൊരു വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി വിളിച്ചു പറയേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
താന്‍ പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഭരണപക്ഷം ബഹളം വെച്ചതോടെ എന്റെ അച്ഛന്‍ അമ്മ എന്ന് പറഞ്ഞ് ടി.വി ചാനലുകള്‍ക്ക് മുന്‍പില്‍ വന്ന് കരഞ്ഞിട്ടില്ലെന്ന് ചെന്നിത്തല ഭരണപക്ഷ അംഗങ്ങള്‍ക്ക് നേരെയും ചെന്നിത്തല ആഞ്ഞടിച്ചു.
വി.എസ് അച്യുതാനന്ദനെ ഒതുക്കിയയാളാണ് മുഖ്യമന്ത്രി. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനാണ് ചെന്നിത്തല ഇങ്ങനെ മറുപടി നല്‍കിയത്. ‘കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണ് പിണറായിക്കുള്ളത്. സ്വന്തം ഓഫീസിനെ നിയന്ത്രിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ സംസ്ഥാനത്തെ നിയന്ത്രിക്കും’ ചെന്നിത്തല ചോദിച്ചു. പിണറായി പ്രത്യേക ജനുസായതുകൊണ്ടാണ് തട്ടിപ്പിന് കൂട്ട് നിന്നത്. ലാവ്ലിന്‍ കേസ് നിരവധി തവണ മാറ്റിവച്ചു. മുഖ്യമന്ത്രിയും ബിജെപിയുമായുളള അന്തര്‍ധാര സജീവമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് നേരെ പി.സി തോമസ് എം.എല്‍.എയും ശക്തമായ ഭാഷയിലാണ് പ്രസംഗിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കളളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്റ്റാണോയെന്ന് പി.സി തോമസ് ചോദിച്ചു. മകളുടെ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് ക്‌ളിഫ്ഹൗസില്‍ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി പറയണം.ഇ.എം.എസ് ആണ് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെങ്കില്‍ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി വിജയന്‍. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനാകരുതെന്ന് ആശംസിക്കുന്നതായും പി.സി തോമസ് പറഞ്ഞു.