തരംഗമായി അനുശ്രീയുടെ തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു
ചന്ദ്രേട്ടന്‍ എവിടയാ എന്ന ചോദ്യം മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ലലോ? ആ ചോദ്യത്തിന്റെ ഉടമയായ അനുശ്രീയെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത്. കാരണം എന്തെന്നു ചോദിച്ചാല്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള അനുശ്രീയുടെ ചില ഫോട്ടോകള്‍ അനുശ്രീ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
സുഹൃത്തുക്കള്‍ക്ക് ഒപ്പം സ്വിമ്മിംഗ് പൂളില്‍ വച്ച് കളിക്കുന്ന വീഡിയോയാണ് അനുശ്രീ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന വരികള്‍ പാടിക്കൊണ്ട് സുഹൃത്തുക്കളുമായി ഉല്ലസിക്കുന്നതാണ് വീഡിയോ.
സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോഷൂട്ട് അനുശ്രീ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ മേയ്ക്കപ്പ് ആര്‍ടിസ്റ്റ് സഹോദരങ്ങളായ സജിത്ത്- സുജിത്ത്, മഹേഷ്, അജിന്‍ എന്നിവരോടപ്പമാണ് അനുശ്രീ പാട്ടുപാടിയത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്.