CrimeDeathEditor's ChoiceKerala NewsLatest NewsNationalNews

റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ

കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്നും കാമുകൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം. പെൺകുട്ടി മരിച്ച്‌ ആഴ്ചകൾ പിന്നിട്ടിട്ടും കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സീരീയൽ നടിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്.

റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ,സംഭവത്തിൽ ആരോപണ വിധേയയായ നെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ആരോപണങ്ങൾ ഇങ്ങനെ ഉയരുന്നതിനിടയിലും ലക്ഷ്മിത്തിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന ആക്ഷൻ കൗൺസിൽ ലക്ഷ്മിയുടെ അറസ്റ്റ് എത്രയും വേഗത്തിൽ നടക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ആക്ഷൻ കൗൺസിൽ മുന്നോട്ടു വയ്ക്കുന്നത്. വിവാഹം ഉറപ്പിച്ചതിനു ശേഷം, വിവാഹത്തിനു മുന്നെ ഗർഭിണിയായ റംസിയെ പ്രതിശ്രുതവരനായ ഹാരിസ് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു.

സീരിയൽ താരവും മുഹമ്മദ് ഹാരിസിനിറെ ബന്ധുവുമായ ലക്ഷ്മി പ്രമോദും റംസിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നാണ് ആരോപണം. ലക്ഷ്മി പ്രമോദ് ഉൾപ്പെടെയുള്ളവർ ഗർഭഛിദ്രം നടത്തുന്നതിനായി ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ പരാതിയെ തുടർന്ന് ലക്ഷ്മി പ്രമോദിനെയും പ്രതിശ്രുത വരനായിരുന്ന ഹാരിസ് മുഹമ്മദിന്റെ അമ്മയെയും കൊട്ടിയം പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button