CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews

ഇത്രയ്ക്ക് ക്രൂരയോ റംസിയുടെ സഹോദരി, എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വേണ്ടെന്നും വയറ്റില്‍ കാമുകന്റെ കുഞ്ഞെന്നും അന്‍സി

കൊല്ലം/ റംസിയുടെ സഹോദരി ആന്‍സിക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവിനെയും വേണ്ട. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ നടന്നത് ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന രംഗങ്ങളായിരുന്നു. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അനുനയിപ്പിച്ചു കൊണ്ട് പോകാന്‍ ഭര്‍ത്താവ് എത്തിയെങ്കിലും യുവതി സ്വീകരിച്ച നിലപാടാണ് പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയത്.

അടുത്തിടെ കേരളത്തില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു കൊല്ലത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്തില്‍ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം. കഴിഞ്ഞ ദിവസം റംസിയുടെ സഹോദരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത വാര്‍ത്തയും പുറത്ത് വന്നിരുന്നു. റംസിയുടെ മരണത്തിനു ശേഷം നാടുവിട്ട സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്

തുടര്‍ന്ന് ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പമാണ് സഹോദരി ആന്‍സി നാടുവിട്ടത്. സമരത്തിന് നേതൃത്വം നല്‍കിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) ആണ് ആന്‍സിയെ പൊലീസ് മൂവാറ്റുപുഴയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ആന്‍സിയെ കാണാനില്ലെന്നു ഭര്‍ത്താവ് മുനീര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്. മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അന്‍സിയുടെ ഭര്‍ത്താവ് എട്ട് മാസം പ്രായമുള്ള കുഞ്ഞുമായെത്തിയപ്പോള്‍ ഇവര്‍ കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആന്‍സി ആവശ്യപ്പെട്ടു. ഭര്‍ത്താവ് അന്‍സിയോട് നിരവധി തവണ സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ ഇവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാലു വരെ പിടിച്ചു എന്നാണു റിപ്പോര്‍ട്ട്. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് അന്‍സിയെ കൂടെക്കൊണ്ടു വരാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറിയത്. തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button