CovidKerala NewsLatest NewsLaw,Politics
എം. പി രമ്യ ഹരിദാസും, വി ടി ബല്‍റാമും ലോക്ഡൗണ്‍ ലംഘിച്ചതായി ആരോപണം
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആക്ഷേപം. ആലത്തൂര്‍ എം. പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയവര്‍ ലോക്ഡൗണ്‍ ലംഘിച്ചെന്ന ആരോപണമാണ് ഉയരുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരു ഹോട്ടലില്‍ ഇരുന്ന് ഇവര്‍ ഭക്ഷണം കഴിച്ചതായുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ നിരവധിപേര്‍ വിമര്‍ശനവുമായി വന്നിട്ടുണ്ട്.
അതേസമയം ഭക്ഷണം കഴിക്കാന്‍ വന്നതല്ലെന്നും പാഴ്‌സല്‍ വാങ്ങാന്‍ വന്നതാണെന്നും എന്നാല്‍ മഴ കാരണം ഹോട്ടലില്‍ ഇരുന്നതെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.
ഇതിനിടെ പാഴ്‌സല്‍ വാങ്ങാന്‍ വന്ന യുവാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്.