രഞ്ജി ട്രോഫി പുതിയ സീസൺ ഇന്ന് തിരുവനന്തപുരത്ത് തുടക്കം; കേരളവും മഹാരാഷ്ട്രയും ഏറ്റമുട്ടും

രഞ്ജി ട്രോഫി പുതിയ സീസൺ ഇന്ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിലാണ് ഏറ്റുമുട്ടൽ. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം, ഇത്തവണ കിരീടനേട്ടം ലക്ഷ്യമാക്കിയാണ് കളത്തിലിറങ്ങുന്നത്.
മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണും ഉൾപ്പെടുന്നു. കഴിഞ്ഞ സീസണിൽ ഒരു മത്സരവും തോൽവിയില്ലാതെ മുന്നേറിയെങ്കിലും കിരീടം കൈവിട്ടിരുന്നു. ഇത്തവണ എലൈറ്റ് ഗ്രൂപ്പ് ‘ബി’യിലാണു കേരളം. ഗ്രൂപ്പിൽ പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരും ഉൾപ്പെടുന്നു.
ബാറ്റിംഗിൽ സഞ്ജുവിനും അസറുദ്ദീനിനും പുറമേ സച്ചിൻ ബേബി, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ തുടങ്ങിയവരോടും വലിയ പ്രതീക്ഷയുണ്ട്. നിതീഷ് എം.ഡി, ബേസിൽ എൻ.പി, ഏതൻ ആപ്പിൾ ടോം എന്നിവരാണ് കേരളത്തിന്റെ ബൗളിംഗ് നിരയ്ക്ക് കരുത്തേകുന്നത്. അങ്കിത് ബാവ്നയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയും ശക്തമായ സംഘമാണ്. പ്രതീക്ഷ, പൃഥ്വി ഷാ, റിതുരാജ് ഗൈക്വാഡ് തുടങ്ങിയ താരങ്ങൾ ടീമിന്റെ പ്രധാന സ്തംഭങ്ങളാണ്.
Tag: Ranji Trophy new season begins in Thiruvananthapuram today; Kerala and Maharashtra match today