Editor's ChoiceHealthKerala NewsLatest NewsLocal NewsNews
നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം,ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം / നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെടുകയും, തുടർന്ന് ബോധരഹിതനാകുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടിയൊഴുപ്പിക്കൽ നടപടികളും, മാതാപിതാക്കളുടെ മരണവും മൂലം കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തും ജേഷ്ടനും കൃത്യമായ ഭക്ഷണമോ, വെള്ളമോ കഴിച്ചിരുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. അവരുടെ സർവ്വവും നഷ്ട്ടപെട്ട നൊമ്പരങ്ങളിൽ മുങ്ങി തപ്പുകയായിരുന്നു അവർ. എന്ത് ചെയ്യണമെന്ന് അറിയാത്ത വയാകുലതയിലായിരുന്നു അവർ.