Kerala NewsLatest News

‘താമര വിരിയിപ്പിക്കാന്‍ കുറ്റിയും പറിച്ച്‌ വരരുത്, ഞങ്ങള്‍ക്ക് ഒരു നാഥനുണ്ട്’; രഞ്ജു രഞ്ജിമാര്‍

കൊച്ചി; എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രധാനമന്ത്രിയേയും ബിജെപിയേയും പരിഹസിച്ച്‌ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ രഞ്ജി രഞ്ജിമാര്‍.ഇനി കേരളത്തില്‍ താമര വിരിയിക്കുന്നതിനായി പ്രധാവനന്ത്രി ഇങ്ങോട്ട് വരേണ്ടതില്ല. തങ്ങള്‍ക്ക് ഇവിടെ ഒരു നാഥനുണ്ട്, അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നോര്‍ത്തിലെ താമരയും, കേരളത്തിലെ താമരയും വ്യത്യാസമുണ്ട്, ,ഇവിടെ ഞങ്ങള്‍ക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത് മനുഷ്യരേ കുറിച്ചാണ്, അത് ഞങ്ങള്‍ പഠിക്കുന്നു, ഞങ്ങള്‍ക്കിടയില്‍ ജാതിയും മതവും കുത്തി കേറ്റി വര്‍ഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ടെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വായിക്കാം

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രി: മോദി അറിയാന്‍ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാന്‍ ഇങ്ങോട്ടുകുറ്റിയും പറിച്ച്‌ വരരുത്, ഞങ്ങള്‍ക്കിവിടെ ഒരു നാഥനുണ്ട്, പുള്ളിക്കാരന്‍ അല്പം മുന്‍ ശുണ്ഡിക്കാരനാണ്, അമിത സ്നേഹപ്രകടനങ്ങള്‍ കാഴ്ച്ച വച്ച്‌, പഞ്ചാര വാക്കില്‍ മയക്കില്ല,, പറ്റുന്ന കാര്യം ഏറ്റെടുക്കും,, നടപ്പിലാക്കും,

നോര്‍ത്തിലെ താമരയും, കേരളത്തിലെ താമരയും വ്യത്യാസമുണ്ട്, ,ഇവിടെ ഞങ്ങള്‍ക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത് മനുഷ്യരേ കുറിച്ചാണ്, അത് ഞങ്ങള്‍ പഠിക്കുന്നു, ഞങ്ങള്‍ക്കിടയില്‍ ജാതിയും മതവും കുത്തി കേറ്റി വര്‍ഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ട,, ഞങ്ങള്‍ പെരുന്നാള്‍ ആഘോക്ഷിക്കും, ക്രിസ്തുമസ്സ് ആഘോക്ഷിക്കും,, ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണും, അതിനിവിടെ മനുഷ്യ സ്നേഹിയായ ഞങ്ങളുടെ ക്യാപ്റ്റന്‍ ഉണ്ട്,

അമ്മയുടെ കണ്ണിരിന് വില അറിയുന്ന ഞങ്ങടെ ചെത്തു ക്കാരന്‍്റെ മകന്‍ അതെ അഭിമാനത്തോടെ പറയും പിണറായി വിജയന്‍ സ്വന്തം കുടുംബത്തെ നോക്കാനറിയാത്ത മോദി ഒരു നല്ല ഭരണാധികാരിയല്ല, എന്ന് ലോകം പറഞ്ഞു കഴിഞ്ഞു ,,, ഇനി വിരിയിപ്പിക്കണ്ട,,,, ചുവക്കട്ടെ കേരളം, ചുവന്ന് തുടുക്കട്ടെ,, അത് കണ്ട് മഞ്ഞളിക്കട്ടെ വര്‍ഗീയ വാദികള്‍,, ലാല്‍സലാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button