Latest News

സഹോദരിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി; പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തി

മുംബൈ: അയല്‍വീട്ടില്‍ നിന്ന് സഹോദരിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി പീഡനശ്രമത്തില്‍ നിന്ന് സഹോദരിയെ രക്ഷിച്ച്് 14-കാരന്‍. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് പിടികൂടി. മുംബൈ ജുഹുവില്‍ താമസിക്കുന്ന കുട്ടിയാണ് ആറുവയസ്സുള്ള സഹോദരിയെ രക്ഷപ്പെടുത്തിയത്.

14-കാരനും ആറ് വയസ്സുള്ള സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടെ കേബിള്‍ കണക്ഷനില്‍ തകരാറുണ്ടായി. ഇത് പരിഹരിക്കാന്‍ സഹായം തേടി പെണ്‍കുട്ടി അയല്‍ക്കാരനായ 45-കാരന്റെ വീട്ടിലെത്തി.

എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അയല്‍ക്കാരന്‍ മോശമായി പെരുമാറിയതോടെ പെണ്‍കുട്ടി ഉറക്കെ കരഞ്ഞു. സഹോദരിയുടെ കരച്ചില്‍ കേട്ട് 14-കാരന്‍ ഇവിടേക്ക് ഓടിയെത്തി. തുടര്‍ന്ന് സഹോദരിയെ അയല്‍ക്കാരന്റെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി.

മാതാപിതാക്കള്‍ തിരികെ എത്തിയതോടെ ഇരുവരും നടന്ന സംഭവങ്ങളെല്ലാം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകി. പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button