Kerala NewsLatest News
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡന ആരോപണവുമായി സഹപ്രവര്‍ത്തക
തിരുവനന്തപുരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡന ആരോപണം. ഫോറസ്റ്റ് ഡിവിഷനില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സഹപ്രവര്‍ത്തകയാണ് പീഡന ആരോപണവുമായി രംഗത്ത് വന്നത്.
ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ജസ്റ്റിന്‍ സ്റ്റാന്‍ലിക്കും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ ജി ജയകുമാറിനുമെതിരെയാണ് പരാതി. ഉദ്യോഗസ്ഥര്‍ കുറ്റക്കാരനാണെന്ന് വനംവകുപ്പിന്റെ ഇന്റേണല്‍ കംപ്ലയിന്‍സ് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും സംരക്ഷിക്കുകയാണ് വനം വകുപ്പ്.
തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍്. അന്വേഷണത്തിനിടയില്‍ ലൈംഗിക പീഡനം നടന്നുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി. രണ്ട് ഉദ്യോഗസ്ഥരും ലൈംഗിക പീഡനം നടത്തിയെന്ന് വനംവകുപ്പ് ഇന്റേണല്‍ കംപ്ലയിന്‍സ് സമിതി കണ്ടെത്തിയിരുന്നു.