ജോലിസ്ഥലത്ത് നിന്നും പിടിച്ചിറക്കി ചൂഷണം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജീവനെടുത്ത് യുവതി; വെറുതെ വിട്ട് പൊലീസ്
ചെന്നൈ: ജോലിസ്ഥലത്ത് നിന്നും പിടിച്ചിറക്കി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. കൃഷി സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ അതിക്രമിച്ച് കയറിയ 40 വയസുകാരന്‍ യുവതിയെ പിടിച്ചു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുളള മിഞ്ജൂരിലാണ് സംഭവം. എന്നാല്‍ പ്രതിരോധ ശ്രമത്തിനിടെ യുവതി കല്ലുകൊണ്ട് പ്രതിയെ അടിക്കുകയായിരുന്നു. അടിയേറ്റ കുറ്റവാളി മരിച്ചു.
വിവരമറിഞ്ഞെത്തിയ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തിനൊടുവില്‍ യുവതിയെ വിട്ടയച്ചു. 21 കാരിയായ യുവതിയും ഭര്‍ത്താവും മിഞ്ജൂരില്‍ ഒരു കൃഷിസ്ഥലത്താണ് ജോലി ചെയ്തിരുന്നത്്. എന്നാല്‍ ഇവിടെ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചു വലിച്ച് ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്് പോലീസ് പറഞ്ഞത്.
രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി അക്രമിയെ പിടിച്ചു തളളി താഴെയിടുകയും അടുത്ത് കിടന്ന കല്ലെടുത്ത് ഇയാളുടെ തലയില്‍ അടിക്കുകയും ചെയ്തു. അതോടെ അക്രമിയുടെ ബോധം നഷ്ടപ്പെട്ടു എന്നും യുവതി വേഗം ഭര്‍ത്താവിന്റെ അടുത്തെത്തി് വിവരമറിയിച്ചു. അപ്പോഴേക്കും സംഭവം അറിഞ്ഞ് അക്രമിയുടെ ശരീരം കിടന്നയിടത്തേക്ക് നാട്ടുകാര്‍ എത്തിയിരുന്നു.
വൈകാതെ മിഞ്ജൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി. അക്രമി മരിച്ചതായി മനസിലാക്കിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിക്കെതിരെ ഐപിസി 100 വകുപ്പ് അനുസരിച്ച് കേസെടുത്തു. എന്നാല്‍ പിന്നീട് കൊല ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് കണ്ടെത്തുകയും യുവതിയെ വിട്ടയച്ചതായും തിരുവാളൂര്‍ എസ്.പി വി. വരുണ്‍ കുമാര്‍ അറിയിച്ചു.