Editor's ChoiceKerala NewsLatest NewsLocal NewsNationalNews
മുതിർന്ന പൗരന്മാർക്ക് ആഭ്യന്തര സർവീസുകളിൽ വിമാന യാത്രക്ക് അമ്പത് ശതമാനം ഇളവ് വരുന്നു.

മുംബയ് /ആഭ്യന്തര സർവീസുകളിൽ വിമാന യാത്രക്ക് മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ അമ്പത് ശതമാനം ഇളവ് വരുന്നു. എയർ ഇന്ത്യയുടേതാണ് ഈ പ്രഖ്യാപനം. 60 വയസ് പൂർത്തിയായവർക്കാണ് ഇളവ് നൽകുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുളള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. വയസ് രേഖപ്പെടത്തിയിട്ടുളള തിരിച്ചറിയൽ കാർഡ് ഇതിനായി കൈയിൽ കരുതണം. വോട്ടേഴ്‌സ് ഐ ഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുളള സീനിയർ സിറ്റിസൺ ഐ ഡി കാർഡ് എന്നിവ ഇതിനായി പരിഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം എന്നും അറിയിപ്പിൽ പറയുന്നുണ്ട്.