ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി, ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ആശുപത്രിയില്‍ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമ്മയ്ക്കു കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയായ യുവതിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ലൈംഗിക അതിക്രമങ്ങള്‍ക്ക് ശേഷം യുവതിയെ ആശുപത്രി പരിസരത്ത് ഇറക്കിവിടുകയായിരുന്നു. ആശുപത്രി പരിസരത്ത് ഇറക്കിവിട്ട യുവതിയെ പോലീസും ജീവനക്കാരും ചേര്‍ന്ന് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ക്കഴിയുന്ന അമ്മയ്ക്കു ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ ശേഷം മടങ്ങിയെത്തുമ്പോള്‍, വസ്ത്രം കീറിയും ദേഹമാസകലം ചെളിയും പറ്റിയിരുന്നു. ഇതുകണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം പുറത്തു പറയുന്നത്.
വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം അന്വേഷണമാരംഭിച്ചു.