Kerala NewsLatest News

ആശുപത്രിയില്‍ കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍. ആറ്റിങ്ങല്‍ മടവൂര്‍ സ്വദേശി സന്ദീപാണ് സംഭവത്തില്‍ അറസ്റ്റിലായത്. ജൂലൈ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പോക്‌സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി. ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ചവര്‍ ഡോക്ടര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ലൈഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞത്. ശേഷം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button