Kerala NewsLatest NewsLocal NewsNews
ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. ചികിത്സയ്‌ക്കെത്തിയ 22 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. ഫാ. റെജി.
കഴിഞ്ഞ 20 വർഷമായി അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുകയാണ് വൈദികൻ. ചികിത്സയ്ക്ക് എത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തടികുറയ്ക്കാനായി പല ആശുപത്രികളിലും ചികത്സ നടത്തിയെങ്കിലും ഫലം കണാത്ത സാഹചര്യത്തിലാണ് ആയുർവേദ ചികിത്സക്കായി യുവതിയെത്തിയത്