keralaKerala NewsLatest News
ബലാത്സംഗക്കേസ്; റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കക്ഷിയായി ചേരാൻ പരാതിക്കാരി നൽകിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു.
വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. അവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നാൽ ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളെ ആശ്രയിച്ചാണ് പരിശോധിക്കേണ്ടത് എന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
Tag: Rape case; High Court to consider rapper Vedan’s anticipatory bail plea again today