ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി
കണ്ണൂർ : മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഈ മാസം ഇരുപതാം തിയതിയാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കീഴടങ്ങൽ.
വീടിനടുത്തുള്ള തോട്ടിൽ തുണി അലക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പ്രദേശവാസിയായ ഒരാൾ ഇക്കാര്യം പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പ്രതി ജില്ല വിട്ടെന്നായിരുന്നു അഭ്യൂഹം. പ്രതിയെ പിടികൂടാത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഇതിനിടെയാണ് പ്രതി മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.