പളനി പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്…
പളനി: പളനി പീഡനക്കേസില്‍ പരാതിയില്‍ ഉന്നയിക്കുന്ന പോലെ പീഡനം നടന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനമെന്ന് തമിഴ്‌നാട് ഡിഐജി. ബിയര്‍ കുപ്പികൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ പരിക്ക് കണ്ടെത്താനായില്ല.
പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ തമിഴ്‌നാട് പോലീസ് തലശ്ശേരിയിലെത്തിയിരുന്നു. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് പരാതിക്കാര്‍ തന്നെയാണെന്നും പരാതിക്കാര്‍ വിവാഹിതല്ലെന്നും തമിഴ്‌നാട് ഡിഐജി പറഞ്ഞു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് തമിഴ്‌നാട് പോലീസ് തലശ്ശേരിയിലെത്തിയത്.
തീര്‍ഥാടനത്തിനായി പളനിയില്‍ പോയ ദമ്പതികളെ ലോഡ്ജ് ഉടമ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ആരോപണ വിധേയനായ ലോഡ്ജ് ഉടമ മുത്തു പരാതിക്കെതിരെ രംഗത്തെത്തിയിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സ പൂര്‍ത്തിയാക്കിയ പരാതിക്കാരി ഇപ്പോള്‍ വീട്ടിലാണ്. ഡിണ്ടികല്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുക്കുന്നത്.