Kerala NewsLatest NewsUncategorized
രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത് അന്തരിച്ചു
തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ എം ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ സ്വവസതിയില്‍.
ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പൊലീസ് സ്‌റ്റോറികളും ശ്രദ്ധ നേടിയിരുന്നു. മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ; അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി.