keralaKerala NewsLatest News

രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം എക്സിൽ നിന്ന് പിൻവലിച്ച് രാഷ്ട്രപതി ഭവൻ

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശന സമയത്തെ ചിത്രം രാഷ്ട്രപതി ഭവൻ പിൻവലിച്ചു. രാഷ്ട്രപതിയുടെ ഔദ്യോഗിക ‘എക്സ്’ (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ നിന്നാണ് ചിത്രം നീക്കം ചെയ്തത്. തൊഴുതുനിൽക്കുന്ന ചിത്രത്തിൽ ശ്രീകോവിലിൻ്റെ ഉൾവശവും വിഗ്രഹവും വ്യക്തമായിരുന്ന ചിത്രമാണ് ഒഴിവാക്കിയത്. മറ്റ് ചിത്രങ്ങൾ അക്കൗണ്ടിൽ നിലനിർത്തിയിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുർമു ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ തൊഴുതു. സന്നിധാനത്ത് തന്ത്രി പൂർണ്ണകുംഭം നൽകിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ദർശനത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ പത്തനംതിട്ടയിൽ നിന്ന് ഹെലികോപ്റ്ററിൽ അവർ തിരുവനന്തപുരത്തേക്ക് യാത്രയായി. ശബരിമലയിൽ എത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. രാവിലെ 8:40 ഓടെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് പോയി. പമ്പയിൽ സ്നാനം ചെയ്ത ശേഷം കറുത്ത വസ്ത്രം ധരിച്ച് ഗണപതി കോവിലിൽ നിന്നാണ് ഇരുമുടി നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടത്. പ്രത്യേക വാഹനത്തിൽ 11:45 ഓടെ അവർ ശബരിമലയിൽ എത്തിച്ചേർന്നു.

അംഗരക്ഷകൻ സൗരഭ് എസ് നായർ, പി.എസ്.ഒ. വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര എന്നിവരും ഇരുമുടി കെട്ടുമായി രാഷ്ട്രപതിക്ക് ഒപ്പമുണ്ടായിരുന്നു. കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണ്ണകുംഭം നൽകി അവരെ സ്വീകരിച്ചു. അയ്യപ്പനെ തൊഴുത് ഇരുമുടി സമർപ്പിച്ച് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ആരതി ഒഴികെ മറ്റ് വഴിപാടുകൾ ഒന്നും നടത്തിയില്ല.

Tag: Rashtrapati Bhavan removes image of President cradling his head from X

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button