CovidHealthKerala NewsLatest NewsLocal News
കോവിഡ് നിരീക്ഷണത്തിലിരിക്കെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊര്‍ണൂര്‍ മുണ്ടായ ചവറാട്ടിൽ ജിത്തു കുമാർ (44) ആണ് മരിച്ചത്. കരസേന സിഗ്നൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി വിരമിച്ച ജിത്തു കുമാർ കോവിഡിനെ ഭയന്ന് ജീവിക്കാനില്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിരുന്നു.
പാലക്കാട് പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ ഇവിടെ 13 വാർഡുകൾ ഹോട്ട് സ്പോട്ടാണ്. ഇവിടെയുള്ള മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് സ്വയം ക്വാറൻ്റയിൻ നിർദ്ദേശിച്ചതിനെ തുടർന്ന് ജിത്തു കുമാറും നിരീക്ഷണത്തിലായിരുന്നു. ഭാര്യ : ഷീജ. മക്കൾ : ആയുഷ്, ആശിഷ്.