കെ പി യോഹന്നാന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്: തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം.

തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്.ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളുടെ ആസ്തിയും വരുമാനവും പരിശോധി ക്കുന്നതിനായാണ് നടപടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ അട്ടിമറിച്ച് റിയൽ എസ്റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം.
ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ രണ്ടരക്കോടി രൂപയാ ണ് പിടികൂടിയത്. തിരുവല്ലയിലും മറ്റും നടത്തിയ പരിശോ ധനയി ലാണ് രണ്ടരക്കോടി പിടിച്ചെടുത്തത്. ബിലീവേഴ്‌സ് ചർച്ചിൽ നിന്നും ഇതുവരെ 17 കോടി രൂപ പിടിച്ചെടുത്തു. ബിഷപ്പിന്റെ മൊഴിയെടുത്ത ശേഷം നടപടികൾ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.