CovidKerala NewsLatest NewsLaw,
അധിക മണ്ണെണ്ണ വിതരണം ചെയ്യും;ഭക്ഷ്യ പൊതുവിതരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യല്‍ ഓണകിറ്റിന് പുറമെ അധിക മണ്ണെണ്ണ നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ്. പ്രത്യേക ദിവസങ്ങളായ ഓണം,ബക്രീദ് എല്ലാം കണക്കിലെടുത്താണ് വിതരണം ചെയ്യുന്ന മണ്ണെണ്ണയിലും മാറ്റം വരുത്തിയത്.
കോവിഡ് പ്രതിസന്ധിയിലാണെങ്കിലും ഓണം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധ്ിക്കണമെന്നതിനാല് സര്‍ക്കാര്‍ ഓണകിറ്റ് വിതരണം ഇന്നലെ മുതല്‍ റെഷന്‍ കടകള്‍ വഴി തുടങ്ങിയിരുന്നു.
അത്തരത്തിലാണ് ഇപ്പോള്‍ മണ്ണെണ്ണ വിതരണം നടത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അര ലീറ്ററും അതേസമയം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലീറ്റര്‍ വീതവും മണ്ണെണ്ണ നല്‍കാനാണ് നിലവിലെ തീരുമാനം.