ആദ്യ നോട്ടീസിൽ കോവിഡ്, മുട്ടിടിപ്പും ഭയവും ഏറി, രവീന്ദ്രനെ ഇ ഡി യുടെ രണ്ടാമത്തെ ചോദ്യം ചെയ്യൽ നോട്ടീസ് കിട്ടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം / സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധമുള്ളതായി പ്രധാന പ്രതി സ്വപ്ന യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയത്തിന്റെ നിഴലിൽ കുരു ങ്ങിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി യുടെ രണ്ടാമത്തെ ചോദ്യം ചെയ്യൽ നോട്ടീസ് കിട്ടിയ തോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ഇ ഡി ചോദ്യം ചെയ്യാനായി നോട്ടീസ് കൊടുത്ത പിറകെ കോവിഡ് ബാധിത നായെന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത്. ചികിത്സയിലും, വിശ്രമ ത്തിലും ആയിരുന്ന രവീന്ദ്രനെ ഇ ഡി അപ്പോഴൊന്നും ചോദ്യം ചെയ്യാൻ വിളിച്ചു ശല്യപ്പെടുത്തിയിരുന്നില്ല. ചികിൽസാന്തരമുള്ള വിശ്രമം കഴിഞ്ഞതായി വ്യക്തമായ സാഹചര്യത്തിൽ ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രനെ ചോദ്യം ചെയ്യാനായി രണ്ടാമതും നോട്ടീസ് നൽകുന്നത്.
രവീന്ദ്രനെ ചോദ്യം ചെയ്യുമെന്ന് വന്നതോടെയാണ് സി പി എം ആസ്ഥാനത്ത് യോഗം ചേർന്ന് ആദ്യമായി ഇ ഡി ക്കെതിരെ പ്രസ്താവന യുദ്ധത്തിന് തിരിതെളിക്കുന്നത്. രണ്ടാമതും രവീന്ദ്രനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാൻ തീരുമാനിച്ചതോടെ മുഖ്യ മന്ത്രിയുടെ ഓഫിസിലെ ചില ഉന്നതന്മാർ അടക്കം അസ്സ്വസ്ഥ രായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന റിപ്പോർട്ട് ആണ് ബുധനാഴ്ച വൈകിട്ടോടെ പുറത്തു വരുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് കൈമാറിയിരുന്നു. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന വിശദീകരണമാണ് ഇപ്പോൾ ഇക്കാര്യത്തിൽ പുറത്ത് വന്നിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി യുടെ കൂടി അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി തയ്യാറായിരിക്കുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഘത്തിനും കൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷ് നാക്കിയിരിക്കുന്ന മൊഴി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി യിരുന്നതാണ്. ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെയും സിപിഎമ്മിനെയും തീർത്തും പ്രതിരോധത്തിലാക്കി യിരുന്നു. ഇതിന് പിറകെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്, സർക്കാരിനെയും പാർട്ടിയെയും ഭയപ്പാടിൽ ആക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം രവീന്ദ്രൻ കൂടി അറസ്റ്റിലായാൽ അത് താങ്ങാൻ കഴിയുന്ന സ്ഥിതി വിശേഷമല്ല ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തിൽ പല ഉന്നതരിലും മുട്ടിടുപ്പുണ്ട്. അത് കൊണ്ടുതന്നെയാണ് രണ്ടാമത്തെ നോട്ടീസ് കിട്ടിയ സാഹചര്യത്തിൽ മുട്ടിടിപ്പു കൂടി രവീന്ദ്രൻ ആശുപത്രിയിൽ എത്തിയതെന്നും വേണം കരുതാൻ.