keralaKerala NewsLatest NewsUncategorized

‘രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സേവിങ്സ് അക്കൗണ്ടുകൾ നൽകണം’ ആർബിഐ

രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമായി റിസർവ് ബാങ്കിന്റെ സുപ്രധാന പ്രഖ്യാപനം. രാജ്യത്തെ എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ആവശ്യമില്ലാത്ത സൗജന്യ അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകൾ നൽകണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി.ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നൽകിയ കരട് സർക്കുലറിൽ, ഈ നിർദ്ദേശങ്ങൾ 2026 മാർച്ച് 31-നകം നടപ്പിലാക്കാനും ആർ.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്.

മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിങ്സ് അക്കൗണ്ടുകൾ ലഭ്യമാണെന്ന കാര്യവും അവയുടെ പ്രത്യേകതകളും ബാങ്കുകൾ പരസ്യപ്പെടുത്തണം. അതുപോലെ ഉപഭോക്താക്കൾ അക്കൗണ്ട് തുടങ്ങാൻ സമീപിച്ചാൽ ബി.എസ്.ബി.ഡി അക്കൗണ്ടും മറ്റ് സേവിങ്സ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും പ്രത്യേകതകളും ബോധ്യപ്പെടുത്തണം. മറ്റു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ബി.എസ്.ബി.ഡി അക്കൗണ്ടിലേക്ക് മാറാൻ ഉപഭോക്താവിന് കഴിയുമെന്നും സർക്കുലർ അറിയിച്ചു.

സർക്കുലർ അനുസരിച്ച്, ബാങ്കുകൾ ഒരു ബി.എസ്.ബി.ഡി അക്കൗണ്ടിൽ പരിധിയില്ലാത്ത നിക്ഷേപം അനുവദിക്കണം. കൂടാതെ സൗജന്യ എ.ടി.എം സൗകര്യങ്ങളോ ഡെബിറ്റ് കാർഡോ നൽകണം. പ്രതിവർഷം കുറഞ്ഞത് 25 ലീഫുകളുള്ള ഒരു ചെക്ക് ബുക്ക്, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ്, ഒരു പാസ്ബുക്ക്, പ്രതിമാസ സ്റ്റേറ്റ്മെന്റ് എന്നിവയും നൽകണം. കൂടാതെ, എം.ടി.എം വഴി പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കൽ അനുവദിക്കണം.യുപിഐ നെഫ്റ്റ് , ആർടിജിഎസ് , ഐഎംപിഎസ് , പോയിൻ്റ് ഓഫ് സെയിൽ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പരിധിയില്ല എന്നും സൗജന്യമാണ് എന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ചാർജ് ഈടാക്കാതെ, വിവേചനം കാണിക്കാതെ ഉപഭോക്താവിന്റെ അറിവോടെ മറ്റേത് സേവനവും ബാങ്കുകൾക്ക് നൽകാം. അതേസമയം, ഒരു ബി.എസ്.ബി.ഡി അക്കൗണ്ടുള്ളവർക്ക് മറ്റൊരു ബാങ്കിൽ സമാന അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. മാത്രമല്ല, .ഒരു ഉപഭോക്താവിന് ഒരു ബാങ്കിൽ ഒരു BSBD അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കൂ. മറ്റ് സേവിംഗ്‌സ് അക്കൗണ്ടുകൾ പാടില്ല: BSBD അക്കൗണ്ട് ഉള്ളവർക്ക് അതേ ബാങ്കിൽ മറ്റൊരു സേവിംഗ്‌സ് ബാങ്ക് തുടങ്ങാൻ കഴിയില്ല. നിലവിൽ മറ്റ് സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, BSBD അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനുള്ളിൽ അത് ക്ലോസ് ചെയ്യേണ്ടതുണ്ട്. എന്നാൽ ടേം ഡെപ്പോസിറ്റുകൾ തുടങ്ങുന്നതിന് തടസ്സമില്ല..

പ്രധാനമന്ത്രി ജൻ ധൻ യോജനയുടെ കീഴിലുള്ള അക്കൗണ്ടുകൾ ഉൾപ്പെടെ നിലവിൽ 56.6 കോടിയിലേറെ BSBD അക്കൗണ്ടുകളിലായി 2.67 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. പുതിയ നിർദേശങ്ങൾ രാജ്യത്തെ സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് റിസർവ് ബാങ്ക് കരുതുന്നത്.:
ഒരു സീറോ ബാലൻസ് അക്കൗണ്ട് പോലും ആധുനിക ഡിജിറ്റൽ ബാങ്കിംഗിന് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും മറഞ്ഞിരിക്കുന്ന ചെലവുകളില്ലാതെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Tag; RBI All banks in the country should offer savings accounts to customers without minimum balance requirement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button