Editor's ChoiceKerala NewsLatest NewsLocal NewsNationalNews

എല്‍പിജി വിതരണത്തിന് പുതിയ രീതികൾ അവതരിപ്പിച്ച് കേന്ദ്രം.

പാചക വാതക വിതരണത്തിൽ നവംബർ ഒന്നുമുതൽ പുതുക്കിയ നിയമം അവതരിപ്പിക്കാ നൊരുങ്ങി കേന്ദ്രം. ഡെലിവറി ഓതന്റിക്കേഷൻ കോഡ്(ഡിഎസി) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികൾ
പദ്ധതിക്ക് ജയ്പൂരിൽ തുടക്കമായി.100 നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്.

വീട്ടിലെത്തുന്ന വിതരണക്കാരന് ഒ ടി പി നൽകുന്നതാണ് പുതിയ രീതി. എങ്കിൽ മാത്രമെ ഇനി മുതൽ ഗ്യാസ് സിലണ്ടർ ലഭിക്കുകയുള്ളൂ.
ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ഒടിപി ലഭിക്കുക. ഉപഭോക്താവിന്റെ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ എത്തിയിട്ടു ണ്ടാകും. ഒടിപി നൽകിയാലെ വിതരണം പൂർത്തിയാകൂ.
ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും വ്യാജന്മാരെ ഒഴിവാക്കാനുമാണ് പുതിയ സംവിധാനം.

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ മാർഗ്ഗ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ
മൊബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ഇനിമുതൽ സിലിണ്ടർ ലഭ്യമാകില്ല. ഒപ്പം ഏജൻസിയിൽ നൽകിയിട്ടുള്ള വിലാസം താമസ സ്ഥലത്തിൽനിന്ന് വ്യത്യാസമുണ്ടെങ്കിൽ അതും പുതുക്കി നൽകേണ്ടതാണ്. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല.

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ആവശ്യകതയിൽ 3.3 ശതമാനമാണ് വാർഷിക വളർച്ച. ഈ വളർച്ച സ്ഥിരതയാർജിച്ചതിനാൽ 2030ൽ ഉപഭോഗം 34 ദശലക്ഷം ടണ്ണിലെത്തും.
വീട്ടാവശ്യത്തിനുള്ള പാചക വാതക ഉപയോഗത്തിൽ 2030ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തൽ.
എൽപിജി പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ കുറയാൻ സഹായിക്കുമെന്നതിനാൽ പാചകത്തിന് മറ്റുവസ്തുക്കളെ ആശ്രയിക്കുന്നത് കുറയും. ഇത് മുന്നിൽ കണ്ട് ജനങ്ങളെ എൽപിജിയി
ലേക്കു മാറാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button