Kerala NewsLatest NewsUncategorized

നെറ്റിയിൽ വ്രണവുമായി കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

ഊട്ടി: നെറ്റിയിൽ വ്രണവുമായി കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ മുതുമല വനമേഖലയിലെ കാരക്കുടി റൈഞ്ചിൽ ഉൾപ്പെടുന്ന വനത്തിൽ നിന്നുമാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. മൂന്ന് മാസം മാത്രം പ്രായം വരുന്ന കുട്ടിക്കൊമ്പന്റെ നെറ്റിയിൽ ആഴത്തിൽ മുറിവുണ്ടാക്കി വ്രണമായി മാറിയ അവസ്ഥയിലാണ് കണ്ടെത്തിയത്.

കുട്ടിയാനയുടെ ശരീരം നിർജ്ജലീകരണം സംഭവിച്ച നിലയിൽ ആയതിനാൽ ചെറിയ പൈപ്പ് ഉപയോഗിച്ച് വെള്ളം നൽകിയിരുന്നു. മൃഗ ഡോക്ടർമാർ വേണ്ട ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ ചരിയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button