‘വണ്‍ രാജ്യത്തിന്റെ ഈ സമയത്തിന്റെ ആവശ്യകത’ ; അഭിനന്ദനവുമായി നടി റെബ മോണിക്ക ജോണ്‍
മമ്മൂട്ടി ചിത്രം വണ്ണിനെ അഭിനന്ദിച്ച് നടി റെബ മോണിക്ക ജോണ്‍. ചിത്രം തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ നെറ്റ്ഫ്ലിക്സിലൂടെ കണ്ടപ്പോള്‍ വളരെയധികം ഇഷ്ടമായെന്നും നടി പറയുന്നു. രാജ്യത്തിന്റെ ഈ സമയത്തിന്റെ ആവശ്യകതയാണ് ഈ ചിത്രമെന്നും റെബ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ മൂലം വണ്‍ തിയേറ്ററില്‍ കാണാന്‍ സാധിച്ചില്ല. എന്നാല്‍ നെറ്റ്ഫ്ലിക്സിലൂടെ കണ്ടു. മികച്ച സിനിമ തന്നെ. നമ്മുടെ രാജ്യത്തിന്റെ ഈ സമയത്തെ ആവശ്യകതയാണ്. മമ്മൂക്കയുടെ ശക്തമായ പ്രകടനം. മറ്റ് കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. റെബ മോണിക്ക ജോണ്‍ കുറിച്ചു.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 26നാണ് റിലീസ് ചെയ്തത്. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സിനിമ കാണാന്‍ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ സാധിച്ചിരുന്നില്ല എന്നത് ഒരു പ്രശ്‌നമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചിത്രം ഏപ്രില്‍ 27ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്തത്.