ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡല്‍ഹിയില്‍ ഏറ്റുവാങ്ങി
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്‍്റെ മൃതദേഹം ഡല്‍ഹി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി.
ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും, ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും. കഴിഞ്ഞ എട്ടോളം വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന അടിമാലി സ്വദേശിനി സൗമ്യ അഷ്കലോണില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഭര്‍ത്താവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്. പൊതുപ്രവര്‍ത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളുമായ സതീശന്റെയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ.
ഗാസ മുനമ്ബിലെ പലസ്തീന് തീവ്രവാദ ഗ്രൂപ്പുകള്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുഴുവന്‍ തെക്കന്‍ ഇസ്രായേലിന് നേരെ വന്‍തോതില്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണില്‍ ഒരു മലയാളി ഉള്‍പ്പടെ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പരിക്കേല്‍ക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.