Kerala NewsLatest NewsLaw,
കോടതി ഉത്തരവ്; പത്തനംതിട്ട കലക്ടറുടെ വാഹനം ജപ്തിയില്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തിയിൽ. റിങ് റോഡ് ഭൂമി ഏറ്റെടുക്കൽ തുടർന്നുണ്ടായ നഷ്ടപരിഹാര തുക കെട്ടിവയ്ക്കാത്തതിനാൽ ഔദ്യോഗിക വാഹനം ജപ്തിചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
പതനംതിട്ട സബ് ജഡ്ജിന്റെ ബെഞ്ചാണ് വാഹനം ജപ്തി ചെയ്യാൻ തീരുമാനം എടുത്തത്. ജില്ലാ കലക്ടറുടെ വാഹനമടക്കം 23 വാഹനങ്ങൾ ജപ്തിചെയ്യാനാണ് കോടതി വിധിച്ചിരിക്കുന്നത് . ജപ്തി നടപടികൾ പുരോഗമിക്കുകയാണ്