സെർച്ച് ചെയ്യാൻ എഐ സാങ്കേതികവിദ്യയുമായി റെഡ്ഡിറ്റ്; ഗൂഗിളിന് ഭീഷണിയാകുമോ?

ഗൂഗിള്‍ മാത്രമല്ല, ഇനി തിരയലിന് മറ്റൊരു എഐ സാങ്കേതികവിദ്യയുമായി എത്തുകയാണ് റെഡ്ഡിറ്റ്. പാചകക്കുറിപ്പുകൾ മുതൽ സങ്കീര്‍ണമായ എല്ലാ വിഷയങ്ങളും കെെകാര്യം ചെയ്യാൻ പറ്റുന്ന എഐ സംവിധാനത്തിലൂടെ എല്ലാ വിവരങ്ങളും കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന സംവിധാനമാണ് റെഡ്ഡിറ്റിന്റെ ലക്ഷ്യം, ഇതോടെ തിരയല്‍ മേഖലയിലെ മത്സരത്തില്‍ പുതിയ അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷ.
റെഡ്ഡിറ്റിന്റെ സിഇഒ സ്റ്റീവ് ഹഫ്മാന്‍ നിക്ഷേപകര്‍ക്കുള്ള കുറിപ്പില്‍ കമ്പനി സ്വീകരിക്കുന്ന പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി. “റെഡ്ഡിറ്റിനെ മികച്ച ഒരു സെര്‍ച്ച് എഞ്ചിനാക്കുക” എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും, തിരയല്‍ സംവിധാനം മെച്ചപ്പെടുത്തുക ഇപ്പോഴത്തെ പ്രധാന പ്രാധാന്യമാണെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ മനുഷ്യരുടെ അറിവുകളും ചര്‍ച്ചകളും റെഡ്ഡിറ്റില്‍ ഉള്ളതിനാല്‍, “യഥാര്‍ത്ഥ തിരയലിന്റെ ലക്ഷ്യസ്ഥാനമായി” മാറാന്‍ പ്ലാറ്റ്ഫോമിന് വലിയ സാധ്യതയുണ്ടെന്ന് ഹഫ്മാന്‍ കൂട്ടിച്ചേർത്തു. നിലവില്‍ 70 ദശലക്ഷത്തിലധികം പ്രതിവാര ഉപയോക്താക്കളുള്ള റെഡ്ഡിറ്റ്, തിരയല്‍ സംവിധാനത്തെ തന്റെ “പ്രധാന സവിശേഷത” ആക്കാനാണ് പദ്ധതിയിടുന്നത്.
റെഡ്ഡിറ്റിന്റെ AI സംവിധാനമായ ‘റെഡ്ഡിറ്റ് ആന്‍സേഴ്സ്’ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. സെര്‍ച്ച് ബോക്‌സ് കൂടുതല്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. 2023 ഡിസംബറില്‍ ആരംഭിച്ച റെഡ്ഡിറ്റ് ആന്‍സേഴ്സ്, 2024-ല്‍ പ്രതിവാര ഉപയോക്താക്കളുടെ എണ്ണം ഒരു മില്യണില്‍ നിന്ന് ആറു മില്യണായി ഉയര്‍ന്നുവെന്നത് വലിയ വിജയം ആയിരുന്നു.
“റെഡ്ഡിറ്റ് തിരയലും റെഡ്ഡിറ്റ് ആന്‍സേഴ്സും ഒന്നാക്കി സംയോജിപ്പിച്ച്, ഒറ്റ സെര്‍ച്ച് സംവിധാനമാക്കി മാറ്റും. ആപ്പ് തുറക്കുന്ന പുതിയ ഉപയോക്താക്കള്‍ക്കും നിലവിലുള്ളവര്‍ക്കും ഹോംപേജില്‍ തന്നെ ഈ സെര്‍ച്ച് ബോക്‌സ് ലഭ്യമാകും,” എന്ന് സിഇഒ വ്യക്തമാക്കി.
ഇന്റര്‍നെറ്റില്‍ ഗുണമേന്മ കുറഞ്ഞ ഉള്ളടക്കങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍, കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ തിരയലിനൊപ്പം “Reddit” എന്ന് ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഈ അവസരം മുതലാക്കി, ഗൂഗിളിന്റെ AI മോഡലിന് സമാനമായ ഒരു ഉല്‍പ്പന്നം അവതരിപ്പിക്കാനാണ് റെഡ്ഡിറ്റിന്റെ നീക്കം. ഇതിനായി, OpenAI, Google തുടങ്ങിയ സ്ഥാപനങ്ങളുമായി ഉപയോക്തൃ ഡാറ്റ പങ്കുവെയ്ക്കുന്നതിനുള്ള കരാറുകളും റെഡ്ഡിറ്റ് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
Tag: Reddit uses AI technology to search; Will it pose a threat to Google?