indiaNationalNews

‘ശിവലിംഗത്തിലെ തേള്‍’ പരാമര്‍ശം; കോടതിയെ ഇത്തരം വിഷയങ്ങളിലൂടെ ബുദ്ധിമുട്ടിപ്പിക്കരുതന്ന് സുപ്രീംകോടതി

‘ശിവലിംഗത്തിലെ തേള്‍’ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിനെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ മാനനഷ്ടക്കേസിൽ സുപ്രീംകോടതിയുടെ മറുപടി. പ്രധാനപ്പെട്ട വിഷയങ്ങളിലാണ് കോടതിയുടെ സമയം ചെലവഴിക്കേണ്ടതെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

2018-ൽ ബിജെപി നേതാവ് രാജീവ് ബബ്ബാർ ഫയൽ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂർ സമർപ്പിച്ച ഹർജിയിലാണ് ഈ നിരീക്ഷണം. “ഈ വിഷയത്തിൽ എന്താണ് കാര്യമായി ഉള്ളത്? കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിലേയ്ക്ക് നിങ്ങൾ ശ്രദ്ധ തിരിക്കുക. കോടതിയെ ഇത്തരം വിഷയങ്ങളിലൂടെ ബുദ്ധിമുട്ടിപ്പിക്കേണ്ടതില്ല.” എന്നാണ് പരാമർശിച്ചത്. നിലവിൽ കേസ് അടുത്ത ആഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

മോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് ഉപമിച്ചുവെന്ന തരൂരിന്റെ പ്രസ്താവന പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം വരുത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് ബബ്ബാർ പരാതിയിൽ ഉദ്ദേശിച്ചത്. 2023 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ഈ കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിനെതിരെ ശശി തരൂർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

മുൻപ് ആര്‍എസ്എസ് നേതാവ് നടത്തിയ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലായിരുന്നുതുൂരിന്റെ പരാമർശം. ശിവലിം​ഗത്തിലിരിക്കുന്ന തേൾ ആണ് മോദി എന്നായിരുന്നു ആർഎസ്എസ് നേതാവിന്റെ പരാമർശം. അതിൽ തരൂർ പറഞ്ഞത്, “ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ തന്നെയാണ് മോദിജി. തേളായതിനാൽ കൈകൊണ്ട് എടുത്ത് മാറ്റാൻ കഴിയില്ല, ശിവലിംഗത്തിൽ ആയതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല” എന്നായിരുന്നു.

Tag: Reference to ‘scorpion on Shivalinga’; Supreme Court asks court not to be troubled by such issues

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button