Latest NewsNationalNewsUncategorized
ശിൽപ്പി രഘുനാഥ് മഹാപത്രയ്ക്കു പിന്നാലെ രണ്ടു മക്കളും കൊറോണയ്ക്ക് കീഴടങ്ങി
ഭുവനേശ്വർ: പ്രമുഖ ശിൽപ്പിയും മുൻ രാജ്യസഭാംഗവുമായ രഘുനാഥ് മഹാപത്രയ്ക്കു പിന്നാലെ രണ്ടു മക്കളും കൊറോണ ബാധിച്ചു മരിച്ചു. ഈ മാസം ഒൻപതിനാണ് മഹാപത്ര എയിംസ് ആശുപത്രിയിൽ മരിച്ചത്. അദ്ദേത്തിന്റെ രണ്ടു മക്കൾ കഴിഞ്ഞ ദിവസം കൊറോണയ്ക്ക് കീഴടങ്ങിയതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു.
മൂത്ത മകൻ ജൻശോഭാന്ത ഇന്നലെയാണ് മരിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ എയിംസിൽനിന്ന് എസ്‌യുഎം കൊറോണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
രഘുനാഥ് മഹാപത്രയുടെ ഇളയ മകൻ പ്രശാന്ത മഹാപത്ര ഒഡിഷയുടെ മുൻ രഞ്ജി ട്രോഫി ക്യാപ്റ്റൻ ആയിരുന്നു. ഭുവനേശ്വർ എയിംസിൽ തന്നെ ചികിത്സയിൽ ആയിരുന്ന പ്രശാന്ത ബുധനാഴ്ചയാണ് മരിച്ചത്.