CinemaCrimeKerala NewsLatest NewsNews

അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ എന്ത് ലൈംഗികതയെന്ന് ര​ഹ്‌​ന ഫാ​ത്തി​മ, ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി.

ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോലീസ് തേടുന്ന ര​ഹ്ന ഫാ​ത്തി​മ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി. ത​നി​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നാണ് ര​ഹ്‌​ന ഫാ​ത്തി​മ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചത്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നാണ് ര​ഹ്‌​ന​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രിക്കുന്നത്. മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കേസെടുത്ത പോലീസ്, ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ലാ​പ്ടോ​പ്, കുട്ടികൾ പെ​യി​ന്‍റ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച ബ്ര​ഷ്, ചാ​യ​ങ്ങ​ള്‍ എ​ന്നി​വ പോലീസ് പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ര​ഹ്‌​ന കോ​ഴി​ക്കോ​ടി​നു പോ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണു ഭ​ര്‍​ത്താ​വ് അ​റി​യി​ച്ച​ത്. അ​റ​സ്റ്റി​നൊ​രു​ങ്ങി​യാ​ണു പോ​ലീ​സ് എ​ത്തി​യിരുന്നത്.

അതേസമയം, മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞത്. ‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കൾ മക്കൾ വരച്ചപ്പോൾ മാത്രമല്ല, ജെസ്‍ല മാടശേരി തന്റെ ശരീരത്ത് ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവർക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാൽ അതിന്റെ കമന്റുകൾ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ രഹ്ന ഫാത്തിമ പറഞ്ഞു.
അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ അതിൽ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതൽ ഞാൻ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ
ഞാൻ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ല. രഹ്ന ഫാത്തിമ പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button