കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ നിക്ഷേപകൻ പെട്രോൾ ഒഴിച്ച് സംഘർഷം

കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ നിക്ഷേപകൻ പെട്രോൾ ഒഴിച്ച് സംഘർഷം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൂത്തുപാലക്കൽ സ്വദേശി സുരേഷ് ബാങ്കിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോൾ ഒഴിച്ചത്.
സുരേഷ് തന്റെ അക്കൗണ്ടിലെ ചെറിയ തുക ലഭിക്കാൻ കഴിഞ്ഞ സെപ്റ്റംബർ 19ന് അപേക്ഷ നൽകിയിരുന്നെങ്കിലും, ഇന്നലെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ഹെഡ് ഓഫിസിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ പ്രകോപിതനായ സുരേഷ് പെട്രോളുമായി ബാങ്കിൽ എത്തുകയായിരുന്നു.
ആളപായമോ തീപിടിത്തമോ ഉണ്ടായിട്ടില്ല. സംഭവത്തെ തുടർന്ന് സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി ബിജെപിയുടെ പങ്ക് ആരോപിച്ച് പ്രതിഷേധ സമരം നടത്തി. എന്നാൽ, സംഭവവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സുരേഷ് പാർട്ടിയുമായി ബന്ധപ്പെട്ടയാളല്ലെന്നും ബിജെപി മണ്ഡലം സെക്രട്ടറി ഷാജുട്ടൻ വ്യക്തമാക്കി.
Tag: depositor spilled petrol at the Porathissery branch of Karuvannur Cooperative Bank, causing a clash