CrimeGulfKerala NewsLatest NewsLaw,Local NewsNationalNews

സ്വണ്ണക്കടത്ത് കേസിലെ പ്രതി റമീസ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു.

സ്വണ്ണക്കടത്ത് കേസിലെ ഒരു പ്രതി റമീസ് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു. കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന്‍ (മൂത്താപ്പ) പാണ്ടിക്കടവത്ത് അയമ്മദ് കുട്ടി ഹാജിയുടെ മകളെ വിവാഹംചെയ്തത് മുന്‍ വിദ്യാഭ്യാസ മന്ത്രി പരേതനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മൂത്തമകന്‍ ചാക്കിരി അബ്ദുള്‍ ജബ്ബാര്‍ എന്ന ബാപ്പൂട്ടിയാണ്. ഇവരുടെ ചെറുമകനാണ് റമീസ്. കുറെക്കാലം കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് നടത്തിയത് റമീസായിരുന്നു.
സരിത്ത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായ റമീസിനെ സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസ്, മാന്‍ വേട്ട കേസുകളില്‍ പ്രതിയായ റമീസ്. എന്‍.ഐ.എ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റമീസിനെ ആലുവ സബ് ജയിലിലേക്കാണ് മാറ്റിയത്. റമീസിന്റെ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുകയാണ്.

സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും രംഗത്ത് വന്നിട്ടുണ്ട്. കള്ളക്കടത്തിലെ മുഖ്യപ്രതിയുടെ വല്യമ്മാവനാണ് താനെന്നത് അധികനാള്‍ അദ്ദേഹത്തിന് മറച്ചുപിടിക്കാനാവില്ലെ ന്നാണ് കാസിം ഇരിക്കൂര്‍ പറഞ്ഞിട്ടുള്ളത്.
യു.ഡി.എഫ് ഭരണകാലത്ത് സ്വര്‍ണക്കടത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇയാള്‍ പിടിയിലായപ്പോള്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍വഴിയാണ് കൊഫെപോസയില്‍നിന്നും മറ്റും രക്ഷപ്പെടുന്നത്. ബി.ജെ.പി നേതാക്കളില്‍ നിന്ന് ഈ കാര്യങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് എല്ലാ സഹായങ്ങളും ലഭിച്ചിട്ടുണ്ടെന്നത് അങ്ങാടിപ്പാട്ടാണെന്നും കാസിം ഇരിക്കൂര്‍ പറയുന്നു. റമീസിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്ന് ഐ.എന്‍.എല്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീഗ് ശേഖരിക്കുന്ന പണം സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമുണ്ടെന്നും പല കേസുകളും ഒതുക്കിത്തീര്‍ത്തതിന് പിന്നില്‍ ബി.ജെ.പി നേതാക്കളുടെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കാസിം ഇരിക്കൂര്‍ നേരത്തെ ആരോപിച്ചിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button