റിലയന്‍സില്‍ വീണ്ടും ശമ്പളം കുറയ്ക്കുന്നു.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്ഡസ്ട്രീസില് വീണ്ടും ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൈഡ്രോകാര്‍ബണ്‍ ബിസിനസില്‍ ജീവനക്കാരുടെ ബോണസും കുറക്കാന്‍ പദ്ധതിയുണ്ട്. അതേസമയം, കോവിഡ് സമയത്ത് പ്രവര്‍ത്തിച്ച ഹൈഡ്രോകാര്‍ബണ്‍ വ്യവസായത്തിലെ ജീവനക്കാര്‍ക്ക് 30 ശതമാനം ശമ്പളം അഡ്വാന്‍സായി നല്‍കാനും റിലയന്‍സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, വാര്‍ത്തകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് ഇനിയും തയാറായിട്ടില്ല.
പ്രതിവര്‍ഷ ശമ്പളം 15 ലക്ഷം മുകളിലുള്ളവരുടേത് 10 ശതമാനം കുറക്കാനാണ് ധാരണ. തീരുമാനത്തിന് 2020 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാവും.
നേരത്തെയും 15 ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവരുടെ വേതനം 30 മുതല്‍ 50 ശതമാനം വരെ കുറച്ചിരുന്നു. കമ്പനിയുടെ ടോപ് ലെവല്‍ മാനേജ്മെന്റ് ജോലിക്കാര്‍ക്കാണ് ശമ്പളം കുറച്ചത്. ഇപ്പോള്‍ സീനിയര്‍ തലങ്ങളിലും ശമ്പളം വെട്ടിക്കുറക്കുന്നത് വ്യാപിപ്പിക്കുകയാണ് കമ്പനി. കോവിഡ് മൂലം റിലയന്‍സിന്റെ എനര്‍ജി വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. 33 ശതമാനം കുറവാണ് എനര്‍ജി വ്യവസായത്തില്‍ മാത്രമുണ്ടായത്.