റെക്കോർഡ് ലാഭവുമായി റിലയൻസ്. ലാഭത്തിൽ 78.31% വർധന

മുംബൈ : സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ മുൻ വർഷത്തെക്കാൾ 78.31% വർധന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവർധനയാണിത്. കമ്പനിയുടെ ലാഭം 26,994 കോടി രൂപയിലേ ക്കാണ് ഉയർന്നത്. കഴിഞ്ഞ സാ മ്പത്തിക വർഷത്തിലെ ആദ്യമാസങ്ങളിൽ 15,138 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോൾ 39 ശതമാനവും വർധനയുണ്ട്. മൊത്തം അദായത്തിൽ 76.5% വർധനയും രേഖപ്പെടുത്തി. പെയ്ന്റ് ഉൾപ്പെടെയുള്ള കൺ സ്യൂമർ ഉൽപന്നങ്ങളുടെ വിൽപനയിലുണ്ടായ കുതിച്ചുചാട്ടമാണ് നേട്ടത്തിനു പിന്നിൽ. കമ്പനിയുടെ ടെലികമ്യൂണിക്കേഷൻ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന് ജൂൺൽ അറ്റലാഭത്തിൽ 25% വർധനയുണ്ട്. അറ്റാദായം 7110 കോടി രൂപയായി ഉയർന്നു. ഒന്നാംപാദത്തിൽ 99 ലക്ഷം വരിക്കാരെ ജിയോ നേടി.
ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 49.8. കോടിയായി. 500ലധികം ടൈറ്റിലുകളുമായി ജി യോ ഗെയിംസും അവതരിപ്പിച്ചു. റിലയൻസ് റീട്ടെയ്ൽ വരുമാന ത്തിൽ 11.3 ശതമാനമാണു വർ ധന. വരുമാനം 84171 കോടി രൂപ യായി.
പ്രവർത്തന വരുമാനം 5.26% ഉയർന്ന് 2.48 ലക്ഷം കോടിയായി. ഓയിൽ റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ ബിസിനസിൽ 1.5% ഇടിവുണ്ടായി. പ്രീമിയം ഹോം അപ്ലയൻസ് വിപണിയിലെ വളർച്ചയുടെ വേഗം കൂട്ടുന്നതി ന്റെ ഭാഗമായി കൺസ്യൂമർ ഡ്യൂറ ബിൾ ബ്രാൻഡായ കെൽവിനേറ്റ റിനെ ഏറ്റെടുത്തതായും റിലയൻ സ് ഇന്നലെ പ്രഖ്യാപിച്ചു.