
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം രാഹുല്‍ ഗാന്ധിയുടെ പേജില്‍ പ്രധാനമന്ത്രിയേക്കാള്‍ 40 ശതമാനം ഫെയ്‌സ്ബുക്ക് എന്‍ഗേജ്‌മെന്റ് വര്‍ധനയുണ്ടായതായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം പറഞ്ഞു.
ഫെയ്‌സ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സമയത്ത് രാഹുലിന്റെ പേജില്‍ 1.3 കോടി എന്‍ഗേജ്മെന്റാണ് ഉണ്ടായത്. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള എന്‍ഗേജ്‌മെന്റ് നോക്കിയാല്‍ രാഹുല്‍ ഗാന്ധിക്ക് 1.3 കോടിയാണെങ്കില്‍ പ്രധാനമന്ത്രിയുടേത് 82 ലക്ഷം മാത്രമാണ്.ഫെയ്‌സ്ബുക്കില്‍ വര്‍ധിച്ചുവരുന്ന എന്‍ഗേജ്‌മെന്റ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു.