Kerala NewsLatest NewsUncategorized

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം; ഇന്ന് രാത്രി 10 മണിവരെ ഇറച്ചി കടകൾക്ക് പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗൺ മാർഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവർ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

റംസാനോടനുബന്ധിച്ച്‌ ഹോം ഡെലിവറിക്കായി ഇന്ന് ( മേയ് 12ന് ) രാത്രി 10 മണി വരെ ഇറച്ചി കടകൾക്കു പ്രവർത്തിക്കാം. മേയ് 15 ശനിയാഴ്ച ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും. മറ്റു പ്രവൃത്തി ദിവസങ്ങളിൽ മിനിമം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാം.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്‌എസ്‌എസ് ആക്റ്റ് 2006 ലെ സെക്ഷൻ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികൾക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button