ലൈഫ് മിഷന്‍ അധോലോക ഇടപാട്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ അധോലോക ഇടപാടാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. കരാറിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ ആരോപിച്ചു. എഫ്.സി.ആര്‍.എ കേസ് നിലനില്‍ക്കുമെന്നു സി.ബി.ഐ കോടതിയിൽ പറഞ്ഞു.കള്ളകടത്തുകാരുടെ സഹായത്തോടെ വിദേശ പണം സ്വീകരിച്ചുവെന്ന ഗുരുതര ആരോപണവും സി.ബി.ഐ ഹൈക്കോടതിയില്‍ ഉന്നയിച്ചു.ലൈഫ് മിഷന്‍ ധാരണാപത്രം എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു. പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ടെന്‍ഡര്‍ വഴി യൂണിടാക്കിന് കരാര്‍ ലഭിച്ചെന്നത് കളവാണെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാനായി സ്വര്‍ണക്കടത്ത് പ്രതികള്‍ ഇടപെട്ടുവെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ പറയുകയുണ്ടായി. പദ്ധതി വിവരങ്ങള്‍ യുണിടാകിന് നല്‍കിയത് കേസിലെ പ്രതിയായ സന്ദീപാണ്. സന്ദീപിന് ഈ വിവരങ്ങള്‍ എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണം,
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പദ്ധതിയുടെ ധാരണ പത്രം ഹൈജാക്ക് ചെയ്തുവെന്നും, പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 30 ശതമാമനവും കമ്മീഷനായി നല്‍കിയെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്. കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സന്ദീപും സ്വപ്നയും കുപ്രസിദ്ധ കള്ളക്കടത്തുകാരാണെന്ന വാദമാണ് സി.ബി.ഐ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പദ്ധതിക്ക് വേണ്ടി ഇടപെട്ടെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു.ലൈഫ് മിഷന് നല്‍കിയ രേഖകള്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ കൈവശം എങ്ങനെയെത്തി എന്ന് പരിശോധിക്കേണ്ടതുണ്ട്. 203 അപ്പാര്‍ട്ട്‌മെന്റുകളാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ സന്തോഷ് ഈപ്പന്‍ ഇത് 100ഉം, പിന്നീട് 130 ആക്കി. ഇത് ലാഭമുണ്ടാക്കാനായിരുന്നു.
യൂണിടാക്കും റെഡ് ക്രസന്റും ലൈഫും തമ്മിലുള്ള കോണ്‍ട്രാക്ട് പരിശോധിക്കേണ്ടത് ഉണ്ടെന്നും ഈ കരാര്‍ സംശയാസ്പദമാണെന്നും സി.ബി.ഐ പറയുന്നു. യു.വി ജോസ് പ്രതിയാകുമോ സാക്ഷിയാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും ഇത് കോടതി വായിക്കണമെന്നും സി.ബി.ഐ ആവശ്യപെട്ടിട്ടുണ്ട്.