indiainformationNationalNews

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള 81 വിമാനത്താവളങ്ങൾ നഷ്ടത്തിലെന്ന് റിപ്പോർട്ട്

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കീഴിലുള്ള 81 വിമാനത്താവളങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ 10,852.9 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2015-16 മുതൽ 2024-25 വരെയുള്ള കാലയളവിലെ കണക്കുകളനുസരിച്ച് 22 വിമാനത്താവളങ്ങൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.

ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളമാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് — ഏകദേശം 673.91 കോടി രൂപ. അഗർത്തല (605.23 കോടി), ഹൈദരാബാദ് (564.97 കോടി), ഡെറാഡൂൺ (488.01 കോടി), വിജയവാഡ (483.69 കോടി) എന്നിവയാണ് പിന്നാലെ. വാണിജ്യ വിമാനങ്ങൾക്ക് ഇപ്പോൾ ഉപയോഗിക്കാത്ത സഫ്ദർജംഗ് വിമാനത്താവളം, വിഐപികളെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നതിനായി മാത്രമാണ് പ്രവർത്തിക്കുന്നത്.

മറ്റു പ്രധാന നഷ്ടത്തിലുള്ള വിമാനത്താവളങ്ങളിൽ ഭോപ്പാൽ (480.43 കോടി), ഔറംഗബാദ് (447.83 കോടി), തിരുപ്പതി (363.71 കോടി), ഖജുരാഹോ (355.53 കോടി), ഇംഫാൽ (355.19 കോടി) എന്നിവ ഉൾപ്പെടുന്നു.

പ്രവർത്തനരഹിതമായ വിമാനത്താവളങ്ങൾ — ഡോണകൊണ്ട, ദാപറിസോ, ജോഗ്ബാനി, മുസാഫർപൂർ, രക്സൗൾ, ദീസ, ചകുലിയ, ധൽഭുംഗഡ്, ഖാണ്ഡവ, പന്ന, ഷെല്ല, ഐസ്വാൾ, തഞ്ചാവൂർ, വെല്ലൂർ, നദിർഗുൽ, വാറങ്കൽ, കൈലാസഹർ, കമൽപൂർ, ഖോവായ്, അസൻസോൾ, ബലൂർഘട്ട്, മാൾഡ.

നഷ്ടം കുറയ്ക്കുകയും പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി സർക്കാർ 2016 ഒക്ടോബർ 21-ന് “ഉഡേ ദേശ് കാ ആം നാഗരിക്” (UDAN) പ്രാദേശിക കണക്റ്റിവിറ്റി പദ്ധതി ആരംഭിച്ചു. വിമാനക്കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകി, പ്രവർത്തനച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം നികത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2025-26 സാമ്പത്തിക വർഷത്തേക്ക് RCS-UDAN പദ്ധതിക്ക് 300 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതുവരെ 92 വിമാനത്താവളങ്ങളും, 15 ഹെലിപോർട്ടുകളും, 2 വാട്ടർ എയറോഡ്രോമുകളും പദ്ധതിയിലൂടെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

Tag: Report says 81 airports under Airports Authority of India are in loss

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button