CrimeKerala NewsLatest NewsLaw,Politics

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് നടത്തിയ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം. ബാങ്കിലെ ക്രമക്കേട് നടത്തിയ നാല് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്.

ജനങ്ങളിലെ ആശങ്ക അകറ്റാന്‍ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ലഭ്യമായ വിവരം. കേരള ബാങ്കിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

നഷ്ടപ്പെട്ട തുക കണ്ടെടുക്കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങളാണ് ഈ കാര്യത്തില്‍ കേരള ബാങ്ക് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.

അതേസമയം നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും,നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ കേരള ബാങ്കിന്റെ പരിഗണനയിലുണ്ടെന്നുള്ള വിവരവും ലഭ്യമാകുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബാങ്കില്‍ ക്രമകേട് കാണിച്ച പ്രതികളെ പോലീസ് തൃശ്ശൂരിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button