Kerala NewsLatest NewsPoliticsUncategorized
ബാലുശേരിയിൽ ധർമ്മജൻ ഏറെ പിന്നിൽ; സച്ചിൻദേവിന്റെ ലീഡ് പതിനായിരം കടന്നു
കോഴിക്കോട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലെ ഇടത് തരംഗം ബാലുശേരി മണ്ഡലത്തിലും പ്രതിഫലിക്കുന്നതായി സൂചന. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടി പതിനായിരത്തിലധികം വോട്ടിന് പിന്നിലാണ്. ഇവിടെ സിപിഎമ്മിന്റെ സച്ചിൻ ദേവ് 12,209 വോട്ടുകൾക്ക് മുന്നിലാണ്.
2011ലും 2016ലും സിപിഎമ്മിലെ പുരുഷൻ കടലുണ്ടിയാണ് ഇവിടെ വിജയിച്ചത്. 2016ൽ ഇടത് മുന്നണിയുടെ വിജയ മാർജിൻ 15,464 ആയിരുന്നു. 2011ൽ 9000ലധികമായിരുന്നു.
വോട്ടിംഗ് ആരംഭിച്ച സമയത്ത് അൽപനേരം മുന്നിൽ നിന്ന ശേഷമാണ് ധർമ്മജൻ ബോൾഗാട്ടി ഇത്തവണ പിന്നിൽ പോയത്. പിന്നീട് സച്ചിൻ ദേവിൽ നിന്ന് ലീഡ് തിരികെ പിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല.