ചുള്ളി പ്രാണികളിൽ വലിയവനെ കണ്ടെത്തി ഗവേഷകർ

ഒരു പറ്റായെ കണ്ടിട്ട് ഓടുന്നവർ ഇനി ഒന്ന് സൂക്ഷിച്ചോ ചെറിയ ചുള്ളി പ്രാണികളെ (സ്റ്റിക്ക് ഇൻസക്ട്) എല്ലാവരും കണ്ടിട്ടുണ്ട് ഈ ഭീമനെ നിങ്ങൾ കണ്ടിട്ടുണ്ടോ ജെയിംസ് കുക്ക് സർവകലാശാലയിലെ ഗവേഷകർ ഓസ്ട്രേലിയ യിൽനിന്ന് കണ്ടെത്തിയ ഈ പുതിയ ഇനം ചുള്ളി പ്രാണി(stick insect) ആളൊരു ഭീമനാണ്. 44 ഗ്രാം ഭാരവും 40 സെന്റിമീറ്റർ നിളവുമുള്ള ഇത് ഓസ്ട്രേ ലിയയിൽ കണ്ടെത്തിയതിൽവെച്ച് ഏറ്റവും ഭാരംകൂ ടിയ പ്രാണിയാണെന്നാണ് ഗവേഷകർ പറയുന്നത്.
അക്രോഫില ആൾട്ട എന്നാണ് ഇവ അറിയപ്പെടുന്നത്. ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള വടക്കൻ ക്യൂൻസ്‌ലൻഡിലെ പർവതനിരകളിലെ മഴക്കാടുകളിലാണ് കണ്ടെത്തിയത്. ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന മഴക്കാടുകളുടെ ഒരുവശത്തുമാത്രം കാണപ്പെടുന്നതിനാലാണ് ഇവ ഇതുവരെ മനുഷ്യന്റെ കണ്ണിൽപ്പെടാതിരുന്നത്. തണുത്ത കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സാധിക്കുന്ന വിധത്തിൽ ശരീരം പരിണാമത്തിന് വിധേയമായതാണ് വലുപ്പത്തിന് കാരണമെന്നാണ് ഗവേഷകർ കരുതുന്നത്. സൂടാക്സാ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.