Kerala NewsLatest NewsUncategorized

കേറ്ററിംഗ് രംഗത്തെ ജോലിക്കാരുടെ പ്രശ്നം പരിഹരിക്കണം : പി.സി.തോമസ്.

തിരുവനന്തപുരം: കേരളത്തിലെമ്പാടും കേറ്ററിംഗുമായി ബന്ധപ്പെട്ടു ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാൽ കോവിഡു കാലവും ലോക്ഡൗണും വന്നതോടെ തൊഴിൽ ഇല്ലാതായ കേറ്ററിംഗ് തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. അതു കണക്കിലെടുത്ത് അവരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്.

കല്യാണങ്ങളും ആഘോഷപരിപാടികളും ഉൾപ്പെടെ പൊതു ചടങ്ങുകൾ ഇല്ലാതാവുകയും, ഉള്ളതിൽ തന്നെ ആളുകളുടെ എണ്ണം തീർത്തും കുറയുകയും ചെയ്തതുമൂലം കേറ്ററിംഗു ജോലിയുടെ ആവശ്യവും ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്. ഓർഡറുകൾ അനുസരിച്ചുള്ള ജോലി പൂർത്തീകരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് പല4ക്കുമുണ്ടായിരുന്നത്. ബാങ്കിൽ നിന്നും മറ്റും പലപ്പോഴായി വലിയ തുക കടം വാങ്ങി സ്വയം തൊഴിൽ കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഒരുപാട് യുവാക്കൾ ഈ രംഗത്തു കഠിനമായ അദ്ഥ്വാനം മൂലം രക്ഷപ്പെട്ടു വന്നുവെങ്കിലും, ഇപ്പോൾ അവരെല്ലാം വലിയ ഭീഷണിയിലാണ്. ബാങ്കുകൾ അവരുടെ സ്ഥലവും, അവർക്കുള്ള സാധനങ്ങളും എല്ലാം ജപ്തി ചെയ്യാൻ വേണ്ടി തിടുക്കം കാട്ടുകയാണ്….. തോമസ് പറഞ്ഞു.

ഈ കാര്യങ്ങൾ കണക്കിലെടുത്ത് ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും വേണ്ട സംരക്ഷണം നൽകുവാനും അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുവാനും കേരള സർക്കാർ മുന്നോട്ട് വരണം എന്നഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തോമസ് കത്തുകളയച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button