ട്രിഡെന്റൈന്‍ കുര്‍ബാനയ്ക്ക് വീണ്ടും നിയന്ത്രണം.
വത്തിക്കാന്‍: ട്രിഡെന്റൈന്‍ അഥവാ പഴയ ലത്തീന്‍ കുര്‍ബാനയ്ക്ക് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പഴയ ലത്തീന്‍ കുര്‍ബാന പ്രചരിപ്പിക്കാന്‍ അനുവദി നല്‍കിയിരുന്നു. ഈ അനുമതി ഭേദഗതി ചെയ്താണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയന്ത്രണങ്ങള്‍ വിണ്ടും ഏര്‍പ്പെടുത്തിയത്.
ബനഡിക്ട് മാര്‍പാപ്പ പഴയ ലത്തീന്‍ കുര്‍ബാനയ്ക്ക് അനുമതി നല്‍കിയത് 2007ലാണ്. സഭയില്‍നിന്ന് അകന്നുനിന്ന വിഭാഗങ്ങളെ അനുരഞ്ജിപ്പിക്കുന്നതിനായിരുന്നു അദ്ദേഹം കുര്‍ബാനയ്ക്ക് അനുമതി നല്‍കിയത്.
എന്നാല്‍ സഭയില്‍ വിഭാഗീയത വളര്‍ത്താനും കുര്‍ബാനയെ ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിനാലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ തീരുമാനം കൈകൊണ്ടെതെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പഴയ ലത്തീന്‍ കുര്‍ബാന ഇനി അതതു മെത്രാന്മാരുടെ പ്രത്യേക അനുമതിയോടെ മാത്രമേ അര്‍പ്പിക്കാന്‍ സാധിക്കൂ. മെത്രാന്മാര്‍ വത്തിക്കാനുമായി കൂടിയാലോചന നടത്തി മാത്രമേ നവവൈദികര്‍ക്ക് ഈ കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതി നല്‍കാന്‍ ഇനി പാടുള്ളു