Latest News
തമിഴ്‌നാട് വിഭജനത്തിനെതിരെ കമല്‍ഹാസന്‍
ചെന്നൈ: തമിഴ്‌നാട് വിഭജനത്തിനെതിരെ നടന്‍ കമല്‍ഹാസന്‍ രംഗത്ത്. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയെ വെട്ടിമുറിക്കാനാണ് ശ്രമമെന്നും ഇത്തരം നീക്കം തമിഴ്‌നാട്ടില്‍ നടപ്പാവില്ലെന്നും തമിഴ് ജനത ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും താരം പറഞ്ഞു.
ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നിലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. കൊങ്കുനാട് രൂപീകരിക്കണമെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിന്‍ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
വാര്‍ത്തകള്‍ വന്ന പത്രങ്ങള്‍ പോലും കത്തിച്ചായിരുന്നു തമിഴ് ജനത പ്രതിഷേധ പ്രകടനം നടത്തിയത്. തമിഴ്‌നാടിന്റെ ഭൂപടം ഇപ്പോള്‍ ഉള്ളതുപോലെ തന്നെ ഇന്ത്യയുടെ ഭൂപടത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.